അവള്‍ അന്ന് എണീറ്റത് വളരെ ഉത്സാഹത്തോടെയാണ്.അവളില്‍ വളരെ ധൃതി അമ്മ കണ്ടു."എന്താ അനൂ, ഇത്ര ധൃതി".അമ്മ ദോശ മറിച്ചിടുന്നതിനിടയില്‍ ചോദിച്ചു."അമ്മേ,ഇന്ന് എന്റെ മരത്തിന്റെ പിറന്നാളാണ്. മാഷ് മരം തരുമ്പോള്‍ എന്തെല്ലാം അനുഗ്രഹങ്ങളാണ് നെയ്തുകൂട്ടിയതെന്നറിയ്വോ.അവള്‍ ഇന്ന് വളര്‍ന്നു".അനു ഉത്സാഹത്തോടെ പറഞ്ഞു."അല്ല, നിന്റെ മരത്തിലെത്ര വയസ്സായി?".അമ്മ പരിഹാസത്തോടെ ചോദിച്ചു.അവള്‍ ഉത്തരം കൊഞ്ഞനം കുത്തി പടികയറി.പിന്നെ അവളെ അമ്മ കാണുന്നത് പട്ടുപാവാടയിട്ടാണ്."അമ്മേ ഞാന്‍ അമ്പലത്തിലേക്ക് പോണൂ .അവള്‍ പടിപ്പുര കടക്കുമ്പോള്‍ വിളിച്ചു പറഞ്ഞു"കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ കിന്നാരം പറയുന്നത് അമ്മ കേട്ടു.ജനവാതിലിലൂടെ അമ്മ നോക്കി.അനു അവളുടെ മരത്തിന് ചന്ദനം തൊട്ടുകൊടുക്കുകയാണ്."പുന്നാര കുട്ടാ, നീ നറന്നാലും ഞാന്‍ മറക്കില്ല ആ നിമിഷം.എന്റെ കൈയില്‍ നീ വന്നു വീണപ്പോ ഞാന്‍ പ്രതിജ്ഞ എടുത്തിരുന്നു.ഈ സമൂഹത്തോട് ഞാന്‍ പോരാടും ,പ്രകൃതിയെയാണ് ഇന്ന് മനുഷ്യന്‍ നശിപ്പിക്കുന്നത്.നിന്നെപ്പോലുള്ള മരങ്ങള്‍ ഈ പ്രകൃതിയുടെ വരദാനമാണ് ".അനു നെടുവീര്‍പ്പിട്ടു. അനൂ .അമ്മയുടെ ശബ്ദം കേട്ട് അവള്‍ അടുക്കളയിലേക്കു പോയി.പ്രാതല്‍ കഴിച്ച് മുറ്റത്തിറങ്ങി.ഒരു കുടം വെള്ളം അനു മരത്തിലേക്കൊഴിച്ചു.അന്നു വൈകുന്നേരം വരെ മരത്തിനോട് കിന്നാരം പറഞ്ഞു.അങ്ങനെ ഒരു ദിവസം പടികടന്നു.നാളുകള്‍
കഴിയുന്തോറും മരത്തിന് പേരമക്കളും അവരുടെ മക്കളും ഉണ്ടായി.അനു വളര്‍ന്നു വലുതായി.വിദേശത്താണവള്‍ക്കു ജോലി.ജോലിത്തിരക്ക് കൂടുന്തോറും അവള്‍ ആ പ്രതിജ്ഞ മറന്നു.ഒപ്പം പിറന്നാള്‍ ആഘോഷിച്ച മരത്തെയും മറന്നു.ഇന്നത്തെ മനുഷ്യരുടെ കൊടും ഭീകരതക്ക് അവളും കൂട്ടായി.
ഒരു ദിവസം ഇനുവും അച്ഛനും അമ്മയും ആ മരത്തിനടുത്തേക്കു ചെന്നു.മരം സന്തോഷിച്ചു. ഹോ അനു എന്നെ മറന്നില്ലല്ലോ,എനിക്ക് സമാധാനമായി . മരം ആഹ്ലാദത്തോടെ തുള്ളിച്ചാടി.പെട്ടന്നാണ് മരം ശ്രദ്ധിച്ചത്,കൂടെ മരം വെട്ടികാരുമുണ്ട്."ഹൊ എന്തൊരു മഹാപാപികള്‍ ,എന്റെ പിറന്നാള്‍ ആഘോഷിച്ച അനുവാണല്ലോ അത് അവളെ പറഞ്ഞിട്ട് കാര്യമില്ല.ഇന്നത്തെ സമൂഹത്തിന്റെ ഭീകരതയ്ക്ക് ആരും അടിമപ്പെടും "ഇതും പറഞ്ഞ് തന്റെ അന്ത്യത്തെ ആ മരം ചുടുകണ്ണീരോടെ ഏറ്റു വാങ്ങി.
അശ്വതി.എ.പി
8- ബി
മരക്കുരിശ്
"കാലത്തിനു പറ്റിയ ഒരു തെറ്റാണ് ഞാന് മാര്ക്കോസേ.പൊട്ടിപ്പൊളിഞ്ഞ സ്ലേറ്റിലെ തിരുത്ത് മഷിത്തുണ്ടാല് മായ്ക്കുന്ന പോലെ കാലം നമ്മെ മായ്ക്കുന്ന നേരത്തിന് കാത്തിരിക്ക്യ.ഇനി അതല്ലേ നമുക്ക് ചെയ്യാനുള്ളൂ. ദാ ഇപ്പൊ തന്റെ മിഴി പൊഴിക്കുന്ന കണ്ണീരില്ലേ .അതും നമ്മുടേതല്ലടോ,കാലത്തിന്റേതാ".
വികാരത്തിന്റെ വിഷമുള്ള് തൊണ്ടയില് തറച്ച പോലെ നിശ്ശബ്ദനായിരുന്നു മാര്ക്കോസ്.മക്കളും പേരമക്കളുമെല്ലാം ചേര്ന്ന് ഇന്നലെയാണ് മാരാക്കോസിന് വൃദ്ധസദനത്തിലെത്തിച്ചത്.തന്റെ ആത്മപ്രയത്നത്തിന്റെ ഫലമായ നാണയത്തുട്ടുകള് ചേര്ത്ത് വച്ച് വാങ്ങിയ ഒരു മരക്കുരിശുമുണ്ടായിരുന്നു, അയാളുടെ കൈവശം.മക്കളെ ബുദ്ധിമുട്ടിക്കേണ്ടല്ലോ.
ഇതു കണ്ട് ജനാലയ്ക്ക് പുറത്തെ മാവ് ആത്മഗതം പോലെ മൊഴിഞ്ഞു.
"ഈശ്വരാ, ഈ ഭൂമീല് കിടന്ന് നരകിച്ചാലും വേണ്ടീലാ.ഒരു മരക്കുരിശാവാതെ കാത്തോളണേ."
ഷഹ് ല നഹാന് 7എ
(സ്കൂള്തല എഴുത്തു കൂട്ടം ശില്പശാലയില് രൂപപ്പെട്ടത്)
മായ് ക്കാത്ത പാപം
"കുന്ന്, ഇനി അങ്ങനെയൊരു പേര് കേള്ക്കാനാവോ, എന്തോ? അല്ലേ ദാമോദരാ".
ഗോപാലേട്ടന് താടിക്കു കൈകോടുത്തു കൊണ്ട് ചോദിച്ചു.
ഇനി ചെലപ്പോ നമ്മളെ പോലുള്ളവര് തെണ്ടേണ്ടി വരും. ദാമോദരന് മറുപടി പറഞ്ഞു.
"കേരളത്തില് കഴിഞ്ഞാല് തമിഴ്നാട്ടിലോ, ആന്ധ്രയിലോ പോണം. അല്ല പിന്നേ". ദാമോദരന് അടുത്ത മറുപടിക്കുള്ള ചോദ്യമെത്തി.
"ഉം ". ഗോപാലേട്ടന്റെ ഈ പറച്ചില് ഇഷ്ടായില്ല്യാ എന്ന മട്ടില് ദാമോദരന് ഒന്ന് മൂളി." അല്ലെങ്കിലുമിപ്പോ ഈ ജോലിയങ്ങ് സ്ഥിരാക്കാന് പോവാ".
ഗോപാലേട്ടന് ഒന്നുംമിണ്ടാതെ വണ്ടിയിലേക്കു കയറിഎന്നിട്ട് ഇരുളുന്നു നേരം വൈക്യാ കുട്ട്യോള് ഒറങ്ങും.
ദാമോദരന് പെട്ടെന്ന് ലോറിയില് കയറി. വണ്ടി ചീറിപായുകയാണ്.
"നാളെ എവിടാ പരിപാടി" ദാമോദരന് "ഇല്ല്യാ നാളെ ഞാനില്ല ലാലുവിന്റെ പെറന്നാളാണ്". ഗോപാലേട്ടന്റെ ഉത്തരം ഇത്തിരി നീണ്ടു.
"ലോറിയിലുള്ള കുന്നിടിച്ച മണ്ണ് അതെത്ര നനവാര്ന്നതാണ്. കിടന്നുരുളാന് തോന്നുന്നു". ഇടയ്ക്കു ദാമോദരന്റെ പതിഞ്ഞ ശബ്ഗം. "ആ കുന്നിന്റെ അവശിഷ്ടങ്ങള് നിലവിളിക്കുന്നത് പോലെ. ഈ മണ്ണ് കരയുന്നുണ്ടെന്നു തോന്നുന്നു".
"ലോറിയുടെ കുലുക്കം അധികമാകുന്നു. എന്റെ കൈകള് വിറക്കുന്നു. എനിക്കിനി വയ്യ". ഗോപാലേട്ടന്റെ ഇടറിയ സംസാരം.
പിന്നെ ഒന്നും സംഭവിച്ചത് അറിയില്ല.
ആ കുന്നിന്റെ ദീനരോധനം ദൈവം കേട്ടു. മണ്ണിന്റെ, മണലിന്റെ, പുഴയുടെ,മരങ്ങളുടെ,കടത്തുവള്ളത്തിന്റെ,കാറ്റിന്റെ, മഴയുടെ......
മേഘങ്ങള് ഇപ്പോഴും എന്നെ നോക്കി പല്ലിളിക്കുന്നു.കൊഞ്ഞനം കാട്ടുന്നു കുന്നുകള്.
ഷഹനാസ് 7എ
(സ്കൂള്തല എഴുത്തു കൂട്ടം ശില്പശാലയില് രൂപപ്പെട്ടത്)
ആത്മകഥ
ഹസീഫ ബാനു 6ബി
ഞാന് ദേവുവേട്ടന്റെ കടയിലെ ചില്ലലമാരയില് ഇരിക്കുമ്പോഴാണ് അപ്പു എന്ന ദേവുവേട്ടന്റെ അടുത്ത വീട്ടിലെ കുട്ടിഎന്നെ കണ്ടത്. അവന് എന്നെ ഇഷ്ട്ടമായെന്നു തോന്നുന്നു. അവന് എന്നെ വാങ്ങി അവരുടെ വീട്ടീലെ ചില്ലലമാരയില് എന്നെ വെച്ചു. ഒരു ദിവസം അവന്റെ കൂട്ടുകാരന് അവന്റെ വീട്ടില് വന്നു. ആ കൂട്ടുകാരന് മഹാ വികൃതിയായിരുന്നു. അവന്റെ വീട്ടിലെ എല്ലാ സാധനങ്ങളും നോക്കുന്നതിനിടെ അവന് എന്നെ കണ്ടു. അപ്പുവിനോട് അവന് ചോദിച്ചു നീ എനിക്ക് നിന്റെ പീവയെ തരുമോ? അപ്പു എന്നെ അവന് കൊടുത്തില്ല. അപ്പു എങ്ങോട്ടോ പോയ സമയത്ത് അവന് എന്നെ എടുത്തു. എന്നിട്ട് എന്റെ രണ്ടു കയ്യും അവന് പറിച്ചെടുത്തു എന്നിട്ട് ഒന്നുമറിയില്ല എന്ന നിലയില് അപ്പുവിനോട് പിണങ്ങി അവന് പോയി. അപ്പു വന്നപ്പോള് എന്നെ കണ്ടു. അപ്പോള് ഞാന് കരയുകയായിരുന്നു. അവന് കാര്യങ്ങള് എന്നോടുചോദിച്ചു. ഞാന് എല്ലാം പറഞ്ഞു. അവന് എന്റെ കൈ നന്നാക്കി. ഞാന് സന്തോഷത്തോടെ ചിരിച്ചു. അവന് എന്നെ എടുത്തു ഒന്നു ചിരിച്ചു. ഇനി എന്നാണാവോ എന്റെ അന്ത്യം എനിക്കൊന്നുമറിയില്ലേ........ ഇനിയും ആ വികൃതിപയ്യന് എന്നെ ഒന്നും ചെയ്യരുതേ എന്നാണ് എന്റെ പ്രാര്ത്ഥന.
എന്റെ കൂട്ടുകാരന്
ആതിര എം 9ബി
എനിക്ക് വീട്ടിലെരു കൂട്ടായി അവനേ ഉണ്ടായിരുന്നുള്ളൂ. എന്റെ പാവക്കുട്ടി. ഞാനതിനെ എന്നിലേറെ സ്നേഹിച്ചു. അവനെ കുളിപ്പിക്കുകയും കണ്ണെഴുതുകയും ഉറങ്ങുമ്പോള് കൂടെ കിടത്തുകയും ചെയ്തു. ഒരിക്കല് വിദേശത്തുനിന്ന് അമ്മാവന് വന്നപ്പോള് എനിക്ക് എന്റെ പാവക്കുട്ടിയേക്കാള് വിലപിടിപ്പുള്ളതും സുന്ദരനുമായ ഒരു ഗ്ളാസ് പാവയെ തന്നു. ഞാന് എന്റെ പാവകുട്ടിയെ മറന്നു. പാവം അതിന്റെ ഉള്ള് പിടയുകയാണ്. പക്ഷേ ഞാനറിഞ്ഞില്ല. ഞാന് പുതിയ കൂട്ടുകാരനോടൊത്ത് കളിച്ചുല്ലസിച്ചു നടന്നു. ഒരിക്കല് ആ ഗ്ളാസ് പാവ അബദ്ധവശാല് കയ്യില് നിന്നും വീണ് പൊട്ടിപ്പോയി. പുതിയ കൂട്ടുകാരന്റെ നഷ്ട്ടപ്പെടല് എന്നെ കരച്ചിലിന്റെ വാക്കോളമെത്തിച്ചു. അമ്മയുടെ ശകാരം വീടുമുഴുവന് മുഴങ്ങികേട്ടു. ഞാന് ചെവി പൊത്തിപിടിച്ച് ചില്ലുകഷ്മങ്ങള് പെറുക്കാന് തുടങ്ങി. പെട്ടെന്ന് അടുക്കളയില് എന്തോ കോലാഹളം കേട്ടു. ഞാന് ചെന്ന് നോക്കിയപ്പോള് രണ്ട് പൂച്ചകള്, ഞാനവയെ രൂക്ഷമായി നോക്കി. പെട്ടെന്നാണ് അവരുടെ വായിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞത്. വായിലെന്തോ ഉണ്ടായിരുന്നു. ഞാന് അത് കൂടുതല് നിരീക്ഷിച്ചു. അത് എന്റെ പാവം പാവക്കുട്ടിയുടെ ചില ഭാഗങ്ങളായിരുന്നു.
ഒാട്ടോഗ്രാഫ്
ജനലിഴകളില് അധരങ്ങള് മുത്തമിടുമ്പോള് എന്റെ ഹൃദയം മരവിക്കുന്നുണ്ടായിരുന്നു. ഒാരോ രാവുകളും ഇലകളായിരുന്നു. ഹിമബിന്ദുപോല് ഇറ്റു വീഴുന്ന പകലുകള്. ജീവിതചക്രത്തിനെന്തൊരു വേഗത. അജിയുടെ വാക്കുകള് ഇപ്പോഴും എന്നില് മുഴങ്ങുന്നു. മനസ്സെന്ന മാറാപ്പുകെട്ടില് നിന്നും ഒാര്മ്മയുടെ തുന്നിച്ചേര്ത്ത താളുകള് ഞാന് പരതിനോക്കി.
"ഞങ്ങള് പഠിച്ചു , പ്രണയിച്ചു , പ്രാര്ത്ഥിച്ചു. ഇനി നിങ്ങളുടെ ഊഴമാണ്."
ക്യാംപസ്ഭിത്തിയില് കല്ലുകൊണ്ട് കോറിയിട്ട വാക്കുകള് . വിരല്ത്തുമ്പുകള് അവയെ അറിഞ്ഞപ്പോള് ഞാന് വികാരത്തിന്റെ കുത്തൊഴുക്കില് മുങ്ങിമരിക്കുകയായിരുന്നു.
ഒരു തെന്നലായി എന്നെ തലോടി, കവിതയായി പുണര്ന്ന് എന്നെ അറിയാതെ അറിഞ്ഞ ഒരു കഥയായിരുന്നു അജി. നിറമിഴികളോടെ ഒാട്ടോഗ്രാഫ് അവന് നീട്ടുമ്പോള് ചിതല് കാര്ന്നുതിന്നേക്കാവുന്ന ഈ താളുകളെന്തിന്. പരസ്പരം അറിയുന്ന ഒരു മനസ്സില്ലേ നമുക്ക് എന്ന് പറഞ്ഞ് അവന് നൊമ്പരം ഉള്ളിതൊതുക്കുകയായിരുന്നു.
പക്ഷെ ,എന്ക്കതിന് കഴിയുമായിരുന്നോ ? ഇല്ല കൂട്ടുക്രികളുടെ പുസ്തകതാളുകളില് അജിയുടെ മഷി പുരളുമ്പോള് എനിക്കെന്തെ ?
പിണക്കവും ഭാവിച്ച് കലാലയത്തോട് വിട പറയുമ്പോള് എന്റെ കാലുകള് ഇടറിയിരുന്നു.
ഇന്നലെ നിളാതീരത്ത് പുകച്ചുുരുളുകളായി അവന് എന്നില് നിന്ന് പോയപ്പോള് രണ്ടു പിഞ്ചുകുഞ്ഞുങ്ങള് ചിതാഭസ്മം നിളയിലൊഴുക്കുമ്പോള് മൗനം എന്നെ മുറിവേല്പ്പിച്ചുകൊണ്ടിരിക്കുന്നു.
പോസ്റ്റ്മന് വന്നിട്ടുണ്ട്. വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നു. ഹൊ അസഹനീയം ഞാന് വെളിച്ചത്തെ വെറുക്കുന്നു. ചുവന്ന റിബ്ബണിന്റെ കെട്ടുകളഴിയുമ്പോള് മനം ആകാംഷഭരിതമായി. അത് ഒരു ഒാട്ടോഗ്രാഫായിരുന്നു.
പുറത്ത് മഴ പെയ്യുകയാണ്. നനുത്ത രണ്ടു കണ്ണീര്ത്തുള്ളികള്. അവരുടെ യാത്ര ആരംഭിച്ചുകഴിഞ്ഞു.
(വിദ്യാരംഗം സാഹിത്യവേദി രചനാമത്സരത്തില് ഒന്നാം സ്ഥാനം കിട്ടിയത്)

കുട്ടികള്‍ വരച്ച ചിത്രങ്ങള്‍
![]() |
| From mal magazine fotos |

No comments:
Post a Comment