
ഭക്ഷ്യ ക്ഷാമം
ആതിര പി.പി 8 ബി
നാം ഇന്ന് നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ഭക്ഷ്യക്ഷാമം." പച്ചവിരിച്ചപാടങ്ങള്" ഇത് കേരളത്തിന്റെ തനിമ ഉയര്ത്തുന്ന ഒന്നാണ് . എന്നാല് ഇന്ന് കേരളം സൗധങ്ങള് നിറഞ്ഞതാകുന്നു.നമ്മുടെ നാട്ടില് കൃഷി വളരെ കുറവാണ്. ഇതിനുള്ള പ്രധാന കാരണം ജനങ്ങളുടെ താല്പര്യ കുറവാണ്. ജനങ്ങള്ക്ക് ഉയര്ന്ന വിദ്യഭ്യാസം ലഭിച്ചപ്പോള് വലിയ ഫാക്ടറികളിലും മറ്റും ജോലി ലഭിക്കുമ്പോള് കൃഷി ചെയ്യുന്നത് ജനങ്ങള്ക്ക് അഭിമാനക്കുറിപ്പുണ്ടാക്കുന്നു. ഈ ധാരണയാണ് ജനങ്ങളെ താല്പര്യമില്ലാതാക്കുന്നത്. കൂടാതെ കൃഷിചെയ്യുമ്പോള് ആദ്യമൊക്കെ കാളപൂട്ടലും, വിത്തുപാകുന്നതും കെയ്യുന്നതുമൊക്കെ മനുഷ്യര് തന്നെയാണ്. എന്നാലിന്ന് ഫാക്ടറികളില് എല്ലാം യന്ത്രസഹായത്തോടുകൂടി ജോലികള് ചെയ്യുന്നു.ഇത് ഫാക്ടറികളില് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലിതിന്ന് കൃഷിയിടങ്ങളിലും ഉപയോഗിക്കുന്നു. കാളപൂട്ടാന് യന്ത്രം, വ്ള പറിക്കാന് യന്ത്രം, കൊയ്യാന്യന്ത്രം അങ്ങനെ മനുഷ്യന്റെ അധ്വാനഭാരം കുറക്കുന്നു. കേരളം ഇങ്ങനെ പോയാല് നമ്മളെ പട്ടിണിയിലാകും നമ്മുടെ നാട്ടില് കൃഷിചെയ്യാതെ വരുമ്പോള് ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നു. ഇതുമൂലം നാം കൂടുതലായി അന്യസംസ്ഥാനങ്ങളെ ആശ്യയിക്കേണ്ടി വരുന്നു. വില വര്ദ്ധിക്കുന്നു. മനുഷ്യസാമ്പത്തികസ്ഥിതി മോശമാവുന്നു. ഇങ്ങനെ ഒരുപാട് പ്രശ്നങ്ങള്ക്കടിമപ്പെടുകയാണ് നമ്മള് മലയാളികള്. നമ്മുടെ വീട്ടുവളപ്പില് കൃഷി ചെയ്തതാല്നമുക്കൊരുപരിധിവരെ ഭക്ഷ്യക്ഷാമം അകറ്റാം അതിന് നാം തെന്ന വിചാരാക്കണം. കൃഷിയിടങ്ങള് മമ്ണിട്ട് നികത്തുന്നത് പരമാവധി കുറക്കണം.
'ഹരിത കേരളം എന്ന ആശയം നിലനിര്ത്താന് നാം തന്നെ പ്രതികരിക്കണെ'.
ഭക്ഷ്യ പ്രതിസന്ധിയുടെ വഴിവക്കില്‍
ഇന്ന് കേരളത്തില്‍ കൃഷിയിടങ്ങള്‍ അനുദിനം നികത്തപ്പെട്ടു കൊണ്ടിരിക്കുന്നു.കേരളീയര്‍ ഇന്ന് ഒരു നേരത്തെ ആഹാരത്തിനു അന്യനാടുകളെ ആശ്രയിക്കുന്നു. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കുന്ന കേരളം വരും നാളുകളില്‍ 'മടിയന്മാരുടെ നാട് 'എന്ന് വിശേഷിപ്പിക്കേണ്ട ഒരവസരം വരും.അന്യ നാടുകളില്‍ ഭക്ഷ്യ ക്ഷാമംഅനുഭവപ്പെടും.കൃഷി ചെയ്യേണ്ട സ്ഥലത്ത് ഇന്ന് വന്‍കിട ഫാക്ടറികളും വ്യാവസായിക സ്ഥാപനങ്ങളും ഉയര്‍ന്നു വരുന്നു.ഇത് അനുവദിക്കുന്നത് ശരിയല്ല.നെല്‍ വയലുകള്‍ സംരക്ഷിക്കപ്പെടുകയും അവിടെ പൂര്‍ണ്ണ തോതില്‍ കൃഷി ആരംഭിക്കുകയും ചെയ്യണം.ഇന്ന് കേരളത്തില്‍ ഒട്ടു മുക്കാല്‍ ഭാഗത്തിലും നാണ്യവിളക്കൃഷി വ്യാപകമാകുന്നു.ലാഭം മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം.ഇതിനു പകരം ഭക്ഷ്യവിളക്കൃഷി വ്യാപകമാക്കുകയാണ് വേണ്ടത് .ഇതു മാത്രമാണ് കേരളം ഇന്നനുഭവിക്കുന്ന ഭക്ഷ്യ പ്രതിസന്ധിക്കുള്ള പരിഹാര മാര്‍ഗം.
ശ്രീലേഖ.കെ.
8-സി
No comments:
Post a Comment