Thursday, January 7, 2010

കവിതകള്‍















ഊഴം

' ഛീ,എന്തൊരു മണം,മൂക്കു കരിഞ്ഞു പോയി'
നഗരസഭയുടെ ലോറിയെ ശപിച്ചും പഴിച്ചും
മൂക്കു പൊത്തുന്ന മാനവരേ,
നിങ്ങള്‍ക്കറിയാമോ ഈ പാവ തന്‍
ബാല്യം,ശൈശവം,കൗമാരം?
അടുത്ത് പേനയുണ്ട് കഠാരയുണ്ട്
എല്ലാമിണ്ടെന്നാലും അഴുകിയ
ജീവിതത്തിന്റെ സാക്ഷികളാണ്.
നിന് ശൈശവത്തില്‍ ഞാന്‍
കളിത്തോഴനായി.
കൗമാരത്തില്‍
നിന്‍ കരങ്ങളാല്‍ ബന്ധിതനായി
പിന്നെയോ ?
എന്‍ കന്യകാത്വം പറിച്ചെടുത്ത്
ലോറിയെന്ന ചുവന്ന തെരുവിലേക്ക്
യാത്രയാക്കി.
ചില്ലിട്ട അലമാരയില്‍
പുഞ്ചിരിച്ചീടുന്ന
പുതു മണമുള്ള പാവകളെ,
"ജാഗ്രത, ഇന്നു ഞാന്‍ നാളെ നീ"
ഷഹ് ല നഹാന് 7എ
(സ്കൂള്തല എഴുത്തു കൂട്ടം ശില്പശാലയില് രൂപപ്പെട്ടത്)


നിള പറയുന്നു........


ഒരു നീര്‍ച്ചാലായ് ഒഴുകുന്നു ഞാന്‍
ഭൂമിതന് കണ്ണു നീരായ്,തേങ്ങലായ്
ഒഴുകി ആടിക്കുവാനെന്നുള്ളം വെമ്പവെ,
വെറുമൊരുപാഴ് ജലമെന്നു ഞാനോര്ക്കവെ
ശപിക്കുന്നു ,എന്തിനീ ക്രൂരതയെന്നു ഞാന്‍ ചോദിപ്പൂ,
ഭൂമിതന് ശാപമാം മാര്ത്യനോടായ്.
ഒരു ജനതതന്‍ സംസ്കാരം തുടിച്ചിരുന്നെന്നുള്ളില്
ഒരു നാടിന്നാശ്രയമായ് ഒഴുകിയിരുന്നെന്നും .
നിലച്ചു പോയെന് കള കള നാദവും
മറഞ്ഞു പോയെന് പ്രൗഢസംസ്കാരവും
മര്ത്യന്റെ കൈകളില്‍ പെട്ടുപിടയുന്ന
വെറുമൊരു നീര്ച്ചാല്‍ മാത്രമാണിന്നു ഞാന്.....
അവര്‍ ,എന് ദേഹത്തൊഴുക്കി ,
വര്‍ജ്യമാം മാലിന്യക്കെട്ടുകളനവധി
ഊറ്റിയെടുത്തെന് ജീവകണങ്ങളെ
എന്നില് നിന്നായ് ,എന്നെന്നേക്കുമായ്
എന്തിനീ ക്രൂരതയെന്നു ഞാന് ചോദിപ്പൂ
ഭൂൂമിതന് കാലനാം മര്ത്യനോടായ്.
അഖിലവും വാണുഭരിക്കുന്ന മര്ത്യരെ,
ഒരു നിമിഷം, നിങ്ങളൊന്നോര്ത്തുകൊള് വിന്
നദികളെന്നാലത് നാടിന് സിരകള്
മരിക്കുന്ന നാടിന്റെ മൃതുസജ്ജീവനി
വികസനം ലക്ഷ്യം വച്ചുയര്ന്ന നാടിനി
കേഴുമൊരിറ്റു ശുദ്ധ ജലത്തിനായ്
ഇനിയൊരു യുദ്ധമെന്നാലതിഭൂമിയില്
ജലമെന്ന മൂല്യ പദത്തിനുമാത്രം .
സംസ്ക്കാരങ്ങള് തന് മാതാവാം
നദികളെ വിസ്മരിച്ചാലിനി
മര്ത്യാ അവശേഷിക്കില്ലീ ഭൂവില്,
നിങ്ങളെന്നോര്ത്തോളൂ.......
തന്സീന് വി.പി 8 സി
(സ്കൂള്തല എഴുത്തു കൂട്ടം ശില്പശാലയില് രൂപപ്പെട്ടത്)


മരപ്പാവ

എന്റെ പാവയും മിണ്ടാട്ടം നിലച്ചോ
ഇന്നലെ വരെ ഞാന് ഊട്ടി ഉറക്കി
മാറോട് ചേര്ത്ത് വെച്ചു ഞാന്
പള്ളിക്കുടത്തിലെ വരാന്തയില്
കൂട്ടായി, താങ്ങായി, തണലായി
എന്റെ പാവയും ഞാനും മാഞ്ഞു
ഇനിയെന്റെ പാവയ്ക്കുമൊരു
ശിലാസ്തംഭം പണിയാം.
ഇരുളിന്റെ കിളിവാതിലില് അന്തിയുറങ്ങാം
അന്ധകാരത്തോട് മൗനം മോഴിയാം.
ശകുനം നില്ക്കാന് ഞാനിനി ആരെ വിളിക്കും
തേങ്ങലടക്കാന് ആരെ സമീപിക്കും
സ് മൃതിയുടെ വഴിത്താരയില് അഭയം പ്രാപിക്കുകയോ
മൗനമെന്ന മുഴുസത്യത്തെ തിരിച്ചറിയുകയോ
വിരഹത്തില് ദുഖാചരണം നടത്തുകയോ?
എന്താണെനിക്കുത്തമം, ഏതാണെനിക്കമൃത്?
മുറിച്ചുമാറ്റപ്പെടുന്ന ഒരു മരമായിരുന്നെങ്കില്!

ഷഹനാസ് 7എ
(സ്കൂള്തല എഴുത്തു കൂട്ടം ശില്പശാലയില് രൂപപ്പെട്ടത്)

ഭൂമിയുടെ തേങ്ങല്

എങ്ങിനെ എന് നേത്രങ്ങള്ക്ക് കാഴ്ച നഷ്ടപ്പെട്ടുവോ
അറിയില്ല എന് മുന്നില് ഒന്നും തെളിയുന്നില്ല.
പകരം തെളിഞ്ഞിടുന്നു ശോണിതത്തില് വികൃതരൂപം
ദാഹിച്ചു വലയുന്നു മാനവന് അവന് ദാഹം തീര്ക്കുന്നതോ
പെറ്റമ്മയാം ധരണിതന് ശോണിതത്താല്
എവിടെ എന് സുന്ദരിയാം പൃഥ്വി.
എവിടെ അവള് തന് സന്താനങ്ങളാം വൃക്ഷ ലതാദികള്
ഹരിത വര്ണ്ണിനിയാം ഈ പരിസ്ഥിതി ചൂഷണത്തിനിരയായി
മാനവ ഹസ്തങ്ങളാല്
പഞ്ചഭൂതങ്ങളില് ജലവും, ഭൂമിയും, ആകാശവും,വായുവും മലിനമാക്കപ്പെട്ടു.
എവിടെയും മാനവന് തന് കരങ്ങള്
വജ്രായുധം പോല് നാശം വിതച്ചു നിന്നു
എന്നിട്ടും അവന് ചിരിക്കുന്നു ഒരു പരാക്രമിയേപ്പോല്
അപ്പോഴും കണ്ണുനീരിന്റെ പുഞ്ചിരിയുമായി ഭൂമി പറഞ്ഞു
"ഹേ മാനവാ നീ എന്റെമേല് വീഴ്ത്തിയ
ശോണിതം നാളെ അശ്രുക്കളായി
നിന്റെ കണ്ണുകളിലൊഴുകും
നീ ചിന്തിച്ചുു കൊള്ക പ്രതീക്ഷിച്ചു കൊള്ക"

അശ്വതി 9എ


കാത്തിരിപ്പ്

വിജനമാം വഴിയില് ഞാനേകയായ്
നിന്നെയും പ്രതാക്ഷിച്ച് നോക്കി നിന്നു
പടിപ്പുര വാതില്ക്കല് നിന്നെയും കാത്ത്
ഏറെ നേരമായി ഞാനിരുന്നു.
ഇനിയുമെന്തേ നീ വരാഞ്ഞതെന്
പ്രിയ തോഴീ..........
നീ ഉണ്ടായിരുന്ന നാളില് അറിഞ്ഞില്ല
ഞാന് വിരഹത്തിന് വേദന.
നീയെന്നെ ഏകയാക്കി
ഒാര്മകള് തന്ന് മാഞ്ഞകന്നോ?
മായുന്ന സന്ധ്യേ നിന്നെയും കാത്ത്
ഞാനീ വഴിയോരത്ത് കാത്തിരിപ്പൂൂ..........

സുഫൈദ ഫര്സാന.സി 10 ജെ

എന്റെ പ്രയാണം

ഏകയായ് തുടങ്ങിയ ഈ യാത്ര
ഇനി എത്രകാലമെന്നറിയില്ല!
ദുഷ്കരമീയാത്രയിലെന്തെല്ലാം കണ്ടു
ഇനി എത്ര കാണാനിരിക്കുന്നു!
' സമാധാന'മെന്ന നാലക്ഷരം
'പിടികിട്ടാപുള്ളി'യായി മാറിയിരിക്കുന്നു!
ധരിത്രി ഒരു അങ്കത്തട്ടായിരിക്കുന്നു
കൊല്ലുന്നതോ മനുജര് പരസ്പരം തന്നെ!
ബോംബുകള് പേമാരി പോലെ വര്ഷിക്കുന്നു.
രക്ത ഗന്ധം വായുവില് നിറയുന്നു.
ചെറുശ്വാസത്തിനായ് മനുജര് അലയുന്നു.
ഇതെല്ലാം എന്തിനെന്നചോദ്യം അവശേഷിക്കുന്നു.
ജീവിതത്തില് നിറപ്പകിട്ടില് മയങ്ങി
പേകൂത്തുകള് കാട്ടുന്ന വിഡ്ഢിക്കൂട്ടങ്ങളേ,
ഇത് നിങ്ങളുടെ നാശത്തിനാണെന്ന്
എന്ത് കൊണ്ട് നിങ്ങള് ഒാര്ക്കുന്നില്ല.
അമ്മതന് ഹൃദയവേദന, പലഭാവങ്ങളില്
നിങ്ങള് കണ്ടില്ലെന്നു നടിക്കുന്നോ?
നാമെല്ലാം മനുജര്, ഒരമ്മതന് മക്കള്
പിന്നെന്തിന് ഈ പേക്കോലങ്ങള്
ഇതെല്ലാം കണ്ടെന് മനമിടറിപ്പോയ്
ഞാനെന് പ്രയാണം നിര്ത്തട്ടെയോ?
ഞാനാരോട് ചോദിക്കാന്
ഈ അന്ധകാരമുക്തിക്കായ്
വിടപറയും വരെ പ്രാര്ത്ഥിക്കാം.
നിങ്ങളും കൂടൂ എന്റെ കൂടെ
പൊയ് വാന്ന് ചെല്ലിതള്ളാതെ
ലോക സമസ്താ സുഖിനോഭവന്തു
അതാകട്ടെ നമ്മുടെ ലക്ഷ്യമന്ത്രം.!

ആയിഷ ഫര്ഹാന. പത്ത് ജെ

കിങ്ങിണി കിണി കിണി പാവ

പാവ നല്ല പാവ
പൊട്ടു തൊട്ട പാവ
പാറി വന്ന പാവ
പാട്ടു പാടും പാവ
മുത്തം വയ്ക്കും പാവ
എന്റെ സ്വന്തം പാവ
ഒളിച്ചിരിക്കും പാവ
ഒാട്ടം ഒാടും പാവ
പന്തടിക്കും പാവ
പുസ്തകം വായിക്കും പാവ
പൂത്തുലയും പാവ
കിങ്ങിണി കിണി കിണി പാദസ്വരം
എന്റെ സ്വന്തം പാവ
പട്ടുടുപ്പുള്ള പാീവ
എനിക്ക് സമ്മാനം കിട്ടിയ പാവ.

കീര്ത്തന മുരളി കെ 6ബി


എന്റെ പാവ

എന്റെ സ്വന്തം പാവ
അമ്മ തന്ന പാവ
കിടത്തിയാലുറങ്ങും
സ്വിച്ചിട്ടാല് പാടും
പാട്ടിനൊപ്പം ആടും
എന്റെ സ്വന്തം പാവ
പാവയാണൊ ചെറുത്
മുടിയാണൊ വലുത്
ആരും കണ്ടാല് അത്ഭുതപ്പെടും
എന്റെ സ്വന്തം പാവ
എനിക്കിഷ്ട്ടമുള്ള പാവ
ഞാന് തുന്നി കൊടുക്കും ഉടുപ്പുകള് ‍
അവള് ക്കെന്തിഷ്ടമാണ്
അവളുടെ മേനിയഴക് സ്വര്ണ്ണ നിറമാണ്
അവളുടെ മുഖനിറം
ഐശ്വര്യറായിയെ പോലെ
എന്റ സ്വന്തം പാവ

ബഷീറ തസ്നി 5 ബി


എന്റെ വിലപ്പെട്ട സമ്മാനം


നൂറാം വയസ്സില് നൂറു മരുന്നിനിടെ
ബാല്യകാലത്തിലേക്കൊന്നെത്തി നോക്കാന്
മനസ്സിന്റെ വിങ്ങലുകള് എന് കാതില് മുഴങ്ങി.
എന് പ്രിയ തോഴര് എന്നും
എന്നോടൊപ്പം നിഴലായ് കാവലായ് കൂട്ടിരിപ്പൂ.
ബാല്യകാലമെന്ന ദുഃഖത്തിലാഴ്ത്തി
കൂട്ടായ് കൂട്ടിരിപ്പായ് ആരുമില്ല.
പകലിന്റെ വിടവാങ്ങല് സന്ധ്യക്കെരാഹ്ളാദം
പാവകളുടെ വരവുകള് എനിക്കൊരാവേശം.
അന്നുമെനിക്കു ലഭിച്ചു: ഒരു പാവ
എന്നച്ഛന് എനിക്കു സമ്മാനിച്ചത്.
കൊഴിഞ്ഞു പോയ നീര്മാതള മാ-
ണെനിക്കിന്നച്ഛന്.
എങ്കിലും എന് പ്രിയ തോഴര് എന്നും
എന്നോടൊപ്പം നിഴലായ് കാവാലായ് കൂട്ടിരിപ്പൂ.
ദിവസമോ മാസമോ പാവകളെ ഞാനെന്റെ
ജീവിത വീഥിയില് കൊണ്ടു പോവേ
ഞാനറിഞ്ഞു എന് ബാല്യകാലത്തിന് സന്തോഷം.
മിണ്ടിയും മിണ്ടാതെയും
ചിരിച്ചും ചിരിക്കാതെയും
കളിച്ചും കളിക്കാതെയും
ഞാന് കണ്ടു ; എന് ജീവിത പാതയില്
ഒരായിരം വര്ണ്ണപകിട്ടാര്ന്ന പാവകളെ
ഇന്നുമെന് കണ്മുനയില് ഞാന് കാണുന്നു
ആ ചിത്രശലഭങ്ങളെ.....!
ലിഖിത എ. പി 8ബി

വേദന......

ഐശ്വര്യമേറിയ ഈ ഭൂമി-
ക്കിന്നിന്നെന്തു പറ്റി.........................
ഈ ഭൂമീന്റെ സന്തതികള്‍
എങ്ങു പോയ് മറഞ്ഞു.
കണ്ടുവോ നിങ്ങളീ നദികളെ
കരഞ്ഞു കണ്ണു നീര്‍ വാര്‍-
ക്കുമീ ചാലിയാറിനെ........
ഒഴുകുന്ന നദികളില്‍ മാലിന്യ-
മാകെ ഒലിച്ചിറങ്ങുന്നു.
ഭൂമിയില്‍ സൃഷ്ടിച്ച ജ്വാലയായ് നദികള്‍
ഞെട്ടറ്റു വീഴുന്ന പൂവിന്റെ-
തന്ടുകള്‍ പോലെയാണീ നദികള്‍.
അറിവുകള്‍ വികസച്ചീടുമ്പോള്‍-
ഓരോന്നും ഒന്നൊന്നായി മരിച്ചീടുന്നു.
ഒരിറ്റു ജലത്തിനായ് മനുഷ്യര്‍-
അലയുമ്പോള്‍ അറിഞ്ഞിടും-
ജലത്തിന്റെ മഹാത്മ്യം.
ജഹാനാ ഷെറിന്‍ പി.ടി
8-സി


ഇനിയും ശിക്ഷിക്കണോ ഇവരെ?

ഠിം...........ഠിം...............
അയലത്തെ കോറിയില്‍ നിന്ന് ശബ്ദമുയര്‍ന്നു.
ഒന്നുമറിയാത്ത ബാല്യകാലത്തു തന്നെ
ഈ മണ്ണില്‍ വിയര്‍ പ്പൊഴുക്കുന്ന
പിഞ്ചു ബാലകര്‍.
ഒരു തുള്ളി വെള്ളം കുയിക്കാന്‍ പോലും
സമയമില്ലാത്ത പണിയില്‍ മുഴുകുന്നവര്‍
അവരുടെ യജമാനന്‍
പത്രാസു കാട്ടി ഞെളിഞ്ഞിരിക്കുന്നു.
പെട്ടന്നതാ ഒരു ബെന്‍സ് കാര്‍
ചീറിപ്പാഞ്ഞു വരുന്നു.
അതിലെ കനമുള്ള ബാഗുകള്‍
പൊക്കിയെടുക്കുന്ന ബാലകള്‍
ഇന്നുമുണ്ട് നമുക്ക് ചുറ്റും.
എത്രയെത്ര ദയനീയമായ കാഴ്ചകളാണ്
ഇന്ന് ചുറ്റും കാണുന്നത്?
ഒന്നുമറിയാത്ത പിഞ്ചു ബാലകരെ
ഇനിയും ശിക്ഷിക്കണോ ?
മാനവര്‍ഗ്ഗം ഇത്ര ദുഷ്ടരാണോ?
ശാലു വിജയന്‍ എം.പി.
8-സി

തെരുവു പുത്രി.


അങ്ങകലെ ആ രെരുവോരത്ത്
പിച്ചച്ചട്ടിയുമേന്തി ,അവള്‍
മൂകതയുടെ ചവറ്റു കൊട്ടയില്‍
സ്നേഹത്തിനായ് കേഴുന്നു.
അവളുടെ നിറമിഴികള്‍ എന്നില്‍ തന്നെ
ആ വിറയാര്‍ന്ന ചുണ്ടുകള്‍ കേഴുന്നു
ലോകം വെറുപ്പോടെ ഉറ്റു നോക്കുമ്പോഴും
സ്നേബത്തിന്‍ കരങ്ങളാല്‍ അവള്‍ എന്നിലേക്ക്
അവള്‍ ഒരു മാതൃസ്നേഹത്തിനുടമ
മക്കള്‍ക്ക് ജന്മം നല്‍കിയ അമ്മ
അമ്മിഞ്ഞപ്പാലൂട്ടിയ അമ്മ
സ്നേഹതാരാട്ടു പാടിയ അമ്മ
പന്തിരുകുലം പെറ്റ പറയിക്കുമമ്മയവള്‍
ഭൂമിയെക്കാളിലും ക്ഷമയുള്ളവര്‍
സ്നേഹത്തിന്‍ അലകടലവള്‍
കാരുണ്യത്തിന്‍ തിരിനാളമവള്‍
കേവലം ഒരു സ്ത്രീയല്ലാത്തവള്‍
ശിലയല്ല ,ഇരുമ്പല്ല ,പാറയുമല്ല
തെറ്റാരു ചെയ്താലും
പൊറുക്കാന്‍ കഴിവുള്ളവള്‍
അമ്മയായ്,ഭാര്യയായ്,പെങ്ങളായ്
അവള്‍ ജീവിതത്തിനര്‍ത്ഥം നല്‍കി
വായുവായ് ,ജലമായ്,ഭൂമിയായ്
അവള്‍ ജീവിതം നല്‍കി.
അവള്‍ക്കിങ്ങനെയൊരു ഗതി
ഈതെരുവില്‍ അമ്മയായ്
തെരുവു മക്കളെ സ്നേഹിച്ച്
ഇവള്‍ ഇന്നിവിടെ
കാണുക മക്കളായ നിങ്ങള്‍
ഇവളുടെ നാം ശ്രവിക്കുക
തെരുവിനെ സ്നേഹിക്കുന്ന ഇവള്‍
തെരുവു പുത്രി.
മകനേ നീ ഇവിടെ ഉപേക്ഷിച്ച ഇവള്‍
അമ്മയാണ്,സ്നേഹമാണ്
എങ്കിലും ഇവള്‍ നിനക്കായ് പ്രാര്‍ത്ഥിക്കുന്നു
നിന്റെ നന്മക്കായ് പ്രാര്‍ത്ഥിക്കുന്നു.
ഇവള്‍ക്കതിനു മാത്രമേ കഴിയൂ
വെറുക്കാനാവാത്ത ഈ മനഹൃദയം
സ്നേഹിക്കാന്‍ മാത്രമേ
തുനിയുന്നുള്ളൂ..........
ഇവളുടെ പ്രാര്‍ത്ഥന കേള്‍ക്കും
ഇവള്‍ അമ്മയാണ്
കാരുണ്യത്തിന്‍ ദേവത
നന്മ മാത്രം ചെയ്തവള്‍
അങ്ങകലെ മാത്രമല്ല ഇന്നിവിടെയും കാണുന്നു
ഇവിടെ ഈ തെരുവോരത്ത്
വിലയില്ലാത്ത ഈ ജീവിതത്തെ
ഇനി ഈ ജീവിതത്തിലൊരു പ്രാര്‍ത്ഥന മാത്രം
ഇനിയൊരമ്മ തെരുവില്‍ ജനിക്കാതിരിക്കട്ടെ
ഇവളുടെ സ്നേഹം ആര്‍ക്കും നഷ്ടമാവാതിരിക്കട്ടെ
ലോകത്തിന് സ്നേഹം നഷ്ടമാവാതിരിക്കട്ടെ..........
അശ്വതി.
9-എ

ഇരുട്ട


ഇരുളിനെ അവള്ക്കു ഭയമില്ല
അതിന്റെ കറുത്തരൂപത്തെയും
പേടിപ്പെടുത്തുന്ന നിശബ്ദതയെയും
അവ
കൊച്ചു വീല്ചെയറിലായ്.
ഡോക്ടര്മാര് വിധിയെഴുതി,
പരുക്കിനു കാരണം
കെട്ടു പുസ്തകത്തിന്റെ ഭാരമെന്ന്.
തസ്നീം വിപി 10 ജെ

No comments:

Post a Comment